• 23 Aug 2019
  • 10: 22 PM
Latest News arrow

ഒറ്റ സിംകാര്‍ഡില്‍ രണ്ട് നമ്പറുകള്‍; ഇന്‍സ്റ്റന്റ് വെര്‍ച്വല്‍ നമ്പറുകളുമായി ക്ലൗഡ് കമ്മ്യൂണിക്കേഷന്‍

ഒരു സിംകാര്‍ഡില്‍ ഇനി രണ്ട് നമ്പറുകള്‍ ഉപയോഗിക്കാം. ക്ലൗഡ് കമ്മ്യൂണിക്കേഷന്‍ സേവനദാതാവായ റൂട്ട് മൊബൈലാണ് ഒന്നിലധികം നമ്പറുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഇന്‍സ്റ്റന്റ് വിര്‍ച്വല്‍ നമ്പര്‍ സേവനം വാഗ്ദാനം ചെയ്യുന്നത്. ഇതോടെ രണ്ടാമതൊരു സിംകാര്‍ഡോ ഉപകരണമോ ഇല്ലാതെ രണ്ട്നമ്പറുകള്‍ ഒറ്റ സിംകാര്‍ഡില്‍ ലഭിക്കും.

നിങ്ങളുടെ നിലവിലുള്ള പ്രാഥമിക മൊബൈല്‍ നമ്പറിന്റെ മുകളില്‍ ഫലത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഒരു വെര്‍ച്വല്‍ നമ്പറാണ് ഇന്‍സ്റ്റന്റ് വെര്‍ച്വല്‍ നമ്പര്‍ (IVN) എന്നറിയപ്പെടുന്നത്. സ്വന്തം മൊബൈല്‍ നമ്പര്‍ അനാവശ്യമായി മറ്റുള്ളവര്‍ക്ക് കൈമാറാന്‍ താത്പര്യമില്ലാത്തവര്‍ക്ക് അവരുടെ സ്വന്തം നമ്പര്‍ പരസ്യമാക്കാതെ ഈ വിര്‍ച്വല്‍ നമ്പര്‍ ഉപയോഗിക്കാന്‍ സാധിക്കും. പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിലാണ് ഈ സേവനത്തിന്റെ പ്രവര്‍ത്തനം.
ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കാനും സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകളില്‍ നല്‍കാനും വാട്‌സാപ്പ് വൈബര്‍ പോലുള്ള സേവനങ്ങള്‍ ഉപയോഗിക്കാനും ഈ വിര്‍ച്വല്‍ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്. 
നിങ്ങള്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍നമ്പര്‍ പ്രധാനമ്പറായിരിക്കും. ഇതുമായി ബന്ധപ്പെടുത്തിയാണ് ഇന്‍സ്റ്റന്റ് വിര്‍ച്വല്‍ നമ്പര്‍ നല്‍കുക. സാധാരണ നമ്പറുകളെ പോലെ തന്നെയാണ് ഈ നമ്പറും മറ്റുള്ളവര്‍ കാണുക. പ്രധാനമ്പറും വിര്‍ച്വല്‍ നമ്പറും പരസ്പരം മാറ്റി ഉപയോഗിക്കാം. ഇവയുടെ ഉപയോഗത്തിന് പ്രത്യേകം സമയം നിശ്ചയിക്കുകയും ചെയ്യാം.