• 19 Sep 2019
  • 12: 30 AM
Latest News arrow

'കെജിഎഫ്-ചാപ്റ്റര്‍ 2'വില്‍ വില്ലനായെത്തുന്നത് സഞ്ജയ് ദത്ത്

കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥപറഞ്ഞ ചിത്രമായിരുന്നു 'കോലാർ ഗോൾഡ് ഫീൽഡ്സ്' അഥവാ 'കെജിഎഫ്-ചാപ്റ്റര്‍1'. കന്നഡ നടൻ യഷ് നായകനായ ഈ ചിത്രം മലയാളമടക്കം വിവിധ ഭാഷകളിൽ മൊഴിമാറ്റം ചെയ്തിരുന്നു. ബോക്സ് ഓഫീസിൽ ഈ ചിത്രം വൻ ഹിറ്റാവുകയും ചെയ്തു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പുതിയ വാർത്ത അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. 'കെജിഎഫ്-ചാപ്റ്റര്‍ 2'വില്‍ വില്ലനായി ബോളിവുഡ് താരം സഞ്ജയ് ദത്ത് എത്തുന്നു എന്ന വാർത്തയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ ലുക്കും  അണിയറ പ്രവർത്തകർ പുറത്തിറക്കി. ചിത്രത്തിന്‍റെ  ആദ്യഭാഗത്തില്‍ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന അധീരയെന്ന വില്ലൻ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുക. സഞ്ജയ് ദത്തിന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ ലുക്ക് പുറത്തിറക്കിയത്.

'കെജിഎഫി'ന്‍റെ ആദ്യ ഭാഗം ഇന്ത്യയിൽ റിലീസ് ചെയ്തത് കഴിഞ്ഞ ഡിസംബർ 21-നാണ്. കന്നഡ ഭാഷയിൽ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും ചെലവു കൂടിയ ചിത്രമായിരുന്നു 'കെജിഎഫ്'. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതൽമുടക്കിലാണ് നിർമിച്ചത്