• 23 Oct 2019
  • 10: 09 PM
Latest News arrow

തൊഴിലന്വേഷണത്തിന് ഒരു മൈക്കും തൂമ്പയും മതി; വേറിട്ട വഴിയിൽ രാജണ്ണന്‍

കണ്ണൂര്‍: തൊഴിലന്വേഷണത്തിന് വ്യത്യസ്തമായ മാര്‍ഗം തേടിയിരിക്കുകയാണ് തമിഴ്‌നാട് സ്വദേശിയായ രാജണ്ണന്‍. തൊഴില്‍ കുറഞ്ഞത് മറികടക്കാന്‍ മൈക്ക് കൈയിലെടുത്ത് അനൗണ്‍സ് ചെയ്താണ് രാജണ്ണന്‍ പണിയന്വേഷിക്കുന്നത്. തോളില്‍ തൂമ്പയും കൈയില്‍ ബ്ലൂടൂത്ത് മൈക്കുമായാണ് കക്ഷിയുടെ തൊഴിലന്വേഷണം.

സേലം സ്വദേശിയായ രാജണ്ണന്‍ കഴിഞ്ഞ 35 വര്‍ഷമായി കണ്ണൂരില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. എന്നാല്‍ പണികള്‍ കുറഞ്ഞ സാഹചര്യത്തിലാണ് നഗരത്തിലൂടെ തൊഴിലന്വേഷണം ആരംഭിച്ചത്. വിളിച്ചുവിളിച്ചു തൊണ്ട പോകുമെന്നായപ്പോള്‍ കുറച്ചു ദിവസങ്ങള്‍ മുമ്പാണ് പുതിയ രീതി പരീക്ഷിച്ച് തുടങ്ങിയത്. ഇപ്പോള്‍ മൈക്ക് കൂട്ടിനു കിട്ടിയതോടെ സംഗതി എളുപ്പമായി.

പണിയന്വേഷിച്ച് വെറുതെ അലയുന്നതില്‍ ഒരു പഞ്ചില്ലെന്ന് തോന്നിയ നേരത്താണ് രാജണ്ണന്റെ തലയില്‍ ഐഡിയ മിന്നിയത്. ഉടന്‍ തന്നെ കോയമ്പത്തൂരില്‍ നിന്ന് മൈക്ക് വാങ്ങി, തൊഴിലന്വേഷണം തുടങ്ങി. മൈക്ക് അനൗണ്‍സ്മെൻറ്  തുടങ്ങിയതോടെ ഇപ്പോള്‍ കുറെ പണി കിട്ടുന്നുണ്ടെന്ന് രാജണ്ണന്‍ പറയുന്നു. ചിലപ്പോള്‍ രണ്ടായിരം രൂപക്ക് മുകളിലൊക്കെ പണിയെടുക്കുമെന്നും രാജണ്ണന്‍ പറഞ്ഞു.