• 22 Sep 2023
  • 03: 27 AM
Latest News arrow

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂദൽഹി: കസാഖിസ്ഥാനിൽ സപ്തംബർ 14 ന് ആരംഭിക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ന്യൂദൽഹിയില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സിലാണ്  അന്‍പത്തേഴ്, അറുപത്തഞ്ച്, എണ്‍പത്താറ്, തൊണ്ണൂറ്റി ഏഴ്, നൂറ്റി ഇരുപത്തഞ്ച് എന്നീ അഞ്ച് വിഭാഗങ്ങളിലെ താരങ്ങളെ പ്രഖ്യാപിച്ചത്.

അന്‍പത്തേഴ് ക്രിലോഗ്രാം വിഭാഗത്തില്‍ രവികുമാർ ദഹിയയും  അറുപത്തഞ്ച് കിലോഗ്രാം വിഭാഗത്തില്‍ ലോക ഒന്നാം സീഡും ഉറച്ച മെഡൽ പ്രതീക്ഷയുമായ ബജ്‌റംഗ് പുനിയയും എണ്‍പത്താറ് കിലോഗ്രാം വിഭാഗത്തില്‍ ദീപക് പുനിയയും തൊണ്ണൂറ്റി ഏഴ്  കിലോഗ്രാം വിഭാഗത്തില്‍ മൗസം ഖത്രിയും നൂറ്റി ഇരുപത്തഞ്ച് കിലോഗ്രാം വിഭാഗത്തില്‍ സുമിത് മാലികും ഇന്ത്യയെ പ്രതിനിധീകരിച്ച്  ലോക ചാമ്പ്യന്‍ ഷിപ്പില്‍ മത്സരിക്കും.

എഴുപത്തിനാല് കിലോഗ്രാം വിഭാഗത്തിൽ ഒളിമ്പിക്സ് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ  ടീമില്‍ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സുശീല്‍ കുമാർ ഇപ്പോൾ വിദേശത്ത് പരിശീലനത്തിലാണ്. എഴുപത്തിനാല് കിലോഗ്രാം വിഭാഗത്തിന്‍റെ സെലക്ഷന്‍ ട്രയല്‍സ് അടുത്തമാസം രണ്ടാവാരം നടത്തുമെന്നാണ് റസ്ലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.

അടുത്ത വർഷം നടക്കുന്ന ടോക്യോ ഒളിമ്പിക്സിനുള്ള  ടീമിനെ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം കൂടി വിലയിരുത്തിയാണ് പ്രഖ്യാപിക്കുക.