ഇനി സംവിധായികയുടെ വേഷത്തിലും; മ്യൂസിക് ആല്‍ബവുമായി സുരഭി ലക്ഷ്മി

അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും ഒരു കൈ നോക്കാനിറങ്ങുകയാണ് ദേശീയ ചലച്ചിത്ര ജേതാവ് സുരഭി ലക്ഷ്മി. ഒരുസ്ത്രീയുടെ വിവിധ ജീവിത ഘട്ടങ്ങളെ കോര്‍ത്തിണക്കുന്ന മ്യൂസിക് വീഡിയോയാണ് താരം സംവിധാനം ചെയ്യുന്നത്.
ബാല്യം, കൗമാരം, യൗവനം, മാതൃത്വം, വാര്‍ധക്യം എന്നീ അഞ്ചുഘട്ടങ്ങളിലൂടെ കടന്നുപോകുന്ന പെണ്‍ജീവിതങ്ങളുടെ നേര്‍കാഴ്ചയാണ് പെണ്ണാള് എന്ന ആല്‍ബത്തിലൂടെ താന്‍ അവതരിപ്പിക്കുന്നതെന്ന് സുരഭി പ്രതികരിച്ചു.
അഞ്ചുഗാനങ്ങളുമായാണ് പെണ്ണാള് എത്തുന്നത്. ആദ്യഗാനം 'കൗമാരം' യൂട്യൂബില്‍ റിലീസ് ചെയ്തു. പൂര്‍ണമായും സ്ത്രീകളുടെ കൂട്ടായ്മയിലാണ് ആല്‍ബം എത്തുന്നത്. ആല്‍ബത്തിനു സംഗീതം പകര്‍ന്നിരിക്കുന്നത് ഗായത്രി സുരേഷാണ്. ഷൈല തോമസിന്റെതാണ് വരികള്‍. ഡോ. ഷാനി ഹഫീസാണു ഗാനം ആലപിച്ചിരിക്കുന്നത്.
RECOMMENDED FOR YOU
Editors Choice
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍