• 19 Sep 2019
  • 12: 25 AM
Latest News arrow

കോമഡി ത്രില്ലറുമായി 'മാര്‍ഗംകളി' ട്രെയിലര്‍ പുറത്തിറങ്ങി

ബിബിന്‍ ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ഗംകളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മാര്‍ഗംകളി. 
ചിത്രത്തില്‍ നമിത പ്രമോദ്, ഗൗരി കിഷന്‍ എന്നിവരാണ് നായിക വേഷത്തിലെത്തുന്നത്. ബൈജു, സിദ്ദിഖ്, ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ശശാങ്കന്‍ മയ്യനാടിന്റേതാണ് തിരക്കഥ. ഗാനങ്ങള്‍ക്ക് വരികളെഴുതുന്നത് ബി.കെ. ഹരിനാരായണനും അബീന്‍രാജും ചേര്‍ന്നാണ്. സംഗീതം ഗോപി സുന്ദര്‍, ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ. ഓഗസ്റ്റില്‍ ചിത്രം റിലീസിനെത്തും.