ഫിഫ ലോക റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം103; ടീം ഇന്ത്യ ഏഷ്യൻ യോഗ്യതാമത്സര തയ്യാറെടുപ്പിൽ

സൂറിച്ച്: ഫെഡറേഷൻ ഇന്റർനാഷണൽ ഫുട്‍ബോൾ അസോസിയേഷന്റെ (ഫിഫ) ലോക റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് നേരിയ ചലനം. പുതിയ റാങ്കിങ്ങിൽ രണ്ടു പടി താഴോട്ടാണ് ഇന്ത്യയുടെ സ്ഥാനം. ആഗോള ഫുട്‍ബോളിൽ 103-ആം സ്ഥാനത്താണ് ഇന്ത്യ. നേരത്തെ ഇത് 101 ആയിരുന്നു. ഏപ്രിലിലാണ് 101-ആം സ്ഥാനത്ത് ഇന്ത്യ എത്തിയത്. ഇതിന് മുന്‍പ് ഫെബ്രുവരിയിലും 97 -ല്‍ നിന്നും 103-ലേക്ക് ടീം വീണിരുന്നു.
ഈയിടെ നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പില്‍ ഇന്ത്യക്ക് ഒരു ജയം പോലും നേടാൻ കഴിഞ്ഞിരുന്നില്ല. ഇതാണ് പോയിന്റ് പട്ടികയിൽ താഴെ പോകാൻ കാരണം. താജിക്കിസ്താനുമായുള്ള മത്സരത്തില്‍ നാലിനെതിരെ രണ്ടു ഗോളുകള്‍ക്കും ഉത്തര കൊറിയയുമായുള്ള മത്സരത്തില്‍ അഞ്ചിനെതിരെ രണ്ടു ഗോളുകള്‍ക്കും ഇന്ത്യ പരാജയപ്പെട്ടു. സിറിയക്കെതിരെ 1-1 എന്ന സമനിലയും വഴങ്ങി.
ബെൽജിയമാണ് ഫിഫ റാങ്കിങ്ങിൽ ഒന്നാമത്. ബ്രസീൽ, ഫ്രാൻസ്, ഇംഗ്ളണ്ട്, ഉറുഗ്വേയ് എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനത്തുണ്ട്.
2022-ലെ ഫിഫ ഖത്തര്‍ ലോകകപ്പിലേക്കുള്ള ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പാണ് സുനില്‍ ഛേത്രി നയിക്കുന്ന ടീം ഇന്ത്യ ഇപ്പോൾ നടത്തുന്നത്. 40 രാജ്യങ്ങളാണ് കളിക്കളത്തിൽ ഇറങ്ങുന്നത്. അഞ്ചു ടീമുകള്‍ വീതമുള്ള എട്ടു ഗ്രൂപ്പുകളായാണ് രാജ്യങ്ങളെ തിരിച്ചിരിക്കുന്നത്. ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തര്‍, ഒമാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് 'ഇ' -യിലാണ് ഇന്ത്യ. എട്ടു ഗ്രൂപ്പ് ജേതാക്കളും മികച്ച നാലു റണ്ണര്‍അപ്പ് ടീമുകളുമാണ് മൂന്നാം റൗണ്ട് ക്വാളിഫയര്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടുക. ഇന്ത്യയ്ക്ക് മൂന്നാം റൗണ്ടിലേക്ക് കടക്കണമെങ്കില്‍ ഗ്രൂപ്പ് പട്ടികയില്‍ ഒന്നാമതോ രണ്ടാമതോ എത്തിയേ തീരൂ.
പുതിയ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന് കീഴിലാണ് ക്വാളിഫയര്‍ മത്സരങ്ങള്‍ക്ക് ഇന്ത്യ ഇറങ്ങുക. സെപ്തംബര്‍ അഞ്ചിന് ഒമാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്തംബര്‍ പത്തിന് ഖത്തറിനെയും നേരിടും.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ