• 23 Aug 2019
  • 10: 15 PM
Latest News arrow

18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മ്മിച്ച തലയോട്ടി, മുതലയുടെ തൊലിയില്‍ നിര്‍മ്മിച്ച കവചം; ഈ ഐഫോണിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!

മൊബൈല്‍ പ്രേമികള്‍ക്കായി കിടിലന്‍ ഐഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് സ്വീഡിഷ് കമ്പനിയായ ഗോള്‍ഡന്‍ കണ്‍സപ്റ്റ്. മുതലയുടെ തൊലിയില്‍ നിര്‍മ്മിച്ച പുറംചട്ടയോടെയുള്ള ഈ ഫോണിന്റെ വില 17 ലക്ഷമാണ്. കമ്പനി പുറത്തിറക്കിയ ഏറ്റവും വില കൂടിയതാണ് ഈ 'ഐഫോണ്‍ ഷുഗര്‍ സ്‌കള്‍ എഡിഷന്‍'. 
ഐഫോണ്‍ ടെന്‍ എക്‌സ് മാക്‌സിന്റെ പിന്‍ഭാഗമാണ് ഗോള്‍ഡന്‍ കണ്‍സപ്റ്റ് ഇതിനായി പുതുക്കിപ്പണിതത്. 18 കാരറ്റിന്റെ 110 ഗ്രാം സ്വര്‍ണം ഉപയോഗിച്ചാണ് ഇതിലെ പുറംച്ചട്ടയിലെ തലയോട്ടി നിര്‍മിച്ചത്. തലയോട്ടിക്ക് മേല്‍ 137 വജ്രക്കല്ലുകളും പതിപ്പിച്ചിട്ടുണ്ട്.  
ഒട്ടും കോട്ടം തട്ടാത്ത കലാവിരുതാണ് ഈ ഐഫോണ്‍ എന്ന് ഗോള്‍ഡന്‍ കണ്‍സപ്റ്റ് പറയുന്നു. ഈ ആഡംബര മൊബൈല്‍ ഫോണിന് ഒരു വര്‍ഷം വാറന്റിയുണ്ട്. 30 ദിവസം തിരിച്ച് നല്‍കാനുള്ള സമയവും നല്‍കിയിട്ടുണ്ട്.