• 22 Sep 2023
  • 04: 55 AM
Latest News arrow

ടോക്യോ ഒളിമ്പിക്സ്: കൗണ്ട് ഡൌൺ തുടങ്ങി

ടോക്യോ: അടുത്ത വർഷം ജപ്പാനിലെ ടോക്യോവിൽ നടക്കുന്ന ഒളിമ്പിക്സിന്റെ കൗണ്ട് ഡൗൺ തുടങ്ങി. ടോക്യോ ഒളിമ്പിക്സിന് 365 ദിവസം ബാക്കിനിൽക്കേയാണ് കൗണ്ട് ഡൌൺ തുടങ്ങിയത്. 2020 ജൂലൈ ഇരുപത്തിനാലിനാണ്  ഒളിമ്പിക്സ് തുടങ്ങുന്നത്. ടോക്യോയിലെ മറുനൗച്ചി സെൻട്രൽ പ്ലാസയിലാണ് കൗണ്ട് ഡൗൺ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നത്.

ഒളിമ്പിക്സിലെ ജേതാക്കൾക്കുള്ള മെഡലുകളുംഇതോടനുബന്ധിച്ച് പ്രകാശനം ചെയ്തു. ജുനീച്ചി കവാനിഷിയാണ് മെഡലുകൾ രൂപകൽപന ചെയ്തത്. പുനരുപയോഗിച്ച ലോഹം കൊണ്ടാണ് മെഡലുകൾ നിർമ്മിച്ചിരിക്കുന്നത്.

1964-ൽ ആദ്യമായി  ഒളിമ്പിക്സ്  ജപ്പാനിലെത്തിയപ്പോൾ ടോക്യോ ലോകത്തെ അമ്പരപ്പിച്ചിരുന്നു. ആ മികവ് ഇത്തവണയും ആവർത്തിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിൻസോ ആബേ കൗണ്ട് ഡൌൺ ചടങ്ങിൽ പറഞ്ഞു. ജപ്പാന്‍റെ സാങ്കേതിക മികവായിരിക്കും ഒളിമ്പിക്സിനെ വേറിട്ടുനിർത്തുകയെന്ന് അന്താരാഷ്ട്ര ഒളിമ്പിക്സ്  കമ്മിറ്റി തലവന്‍ തോമസ് ബാക്കും ചടങ്ങിൽ പങ്കെടുത്ത് പറഞ്ഞു.