• 19 Sep 2019
  • 12: 21 AM
Latest News arrow

ലൈംഗികപീഡന ആരോപണത്തിൽനിന്നും രക്ഷപ്പെട്ട് റൊണാള്‍ഡോ

ലോസ് ഏഞ്ചല്‍സ്: അമേരിക്കന്‍ മോഡലായ കാതറിന്‍ മയോര്‍ഗയുടെ ലൈംഗിക പീഡനാരോപണത്തില്‍ വിഖ്യാത ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ നടപടിയില്ല. റൊണാള്‍ഡോയ്ക്കെതിരെ യാതൊരു നടപടിയുമെടുക്കില്ലെന്ന് നെവാഡയിലെ കോടതി വ്യക്തമാക്കി. ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. യുവന്‍റസ് ഫുട്‌ബോൾ താരമാണ് ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

കഴിഞ്ഞ വര്‍ഷമാണ് റൊണാള്‍ഡോയ്ക്കെതിരെ ആരോപണവുമായി കാതറിന്‍ മയോര്‍ഗ രംഗത്തെത്തിയത്. 34 കാരനായ റൊണാള്‍ഡോ 2009-ല്‍ ലാസ് വെഗാസിലെ ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു ആരോപണം. എന്നാല്‍ ബലാത്സംഗം ചെയ്തെന്ന ആരോപണം നിഷേധിച്ച റൊണാള്‍ഡോ, കാതറിന്‍റെ അനുമതിയോടെയാണ് ബന്ധപ്പെട്ടതെന്ന് പറഞ്ഞിരുന്നു.

കോടതിക്ക് പുറത്ത് നേരത്തെ ഒത്തുതീര്‍പ്പാക്കിയ പരാതി 'മീ ടു' മൂവ്മെന്‍റിന്‍റെ സമയത്ത് രൂക്ഷമായ ആരോപണങ്ങളോടെ കാതറിന്‍ മയോര്‍ഗ വീണ്ടും ഉന്നയിക്കുകയായിരുന്നു. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം പരാതി  ഒത്തുതീര്‍പ്പാക്കിയിരുന്നെന്നും കരാര്‍ ലംഘിക്കപ്പെട്ടതോടെയാണ് വീണ്ടും പരാതി ഉന്നയിച്ചതെന്നുമായിരുന്നു കാതറിന്‍ പറഞ്ഞത്.

എന്നാല്‍ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണച്ചുമതലയുള്ളവര്‍ക്ക് കഴിഞ്ഞിരുന്നില്ല.