• 26 Aug 2019
  • 02: 55 AM
Latest News arrow

''താന്‍ മറുപടി പറഞ്ഞാല്‍ സഭ വീണുപോകും''- സമരം ചെയ്ത വൈദികര്‍ക്കെതിരെ ആഞ്ഞടിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരി

എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപതയില്‍ സമരം ചെയ്ത വൈദികര്‍ സഭയെ വേദനിപ്പിച്ചുവെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വൈദികര്‍ സ്വീകരിച്ച സമരരീതി സഭയ്ക്ക് യോജിച്ചതല്ല. കോലംകത്തിക്കല്‍ രാഷ്ട്രീയപരിപാടിയായി മാറി. എല്ലാത്തിനും മറുപടി നല്‍കിയാല്‍ സഭ തന്നെ വീണുപോകും. തന്റെ വിഷമം സിനഡിനെ അറിയിക്കുമെന്നും സിനഡ് അവരെ തിരുത്തിക്കൊള്ളുമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. കേരള കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിനിധികളോട് സംസാരിക്കവെയാണ് കര്‍ദ്ദിനാള്‍ സമരം ചെയ്ത വൈദികരെ വിമര്‍ശിച്ചത്.

സമരം ചെയ്ത വൈദികര്‍ക്ക് മറുപടി നല്‍കാത്തത് സഭയെ ഓര്‍ത്ത് മാത്രമാണ്. താന്‍ സത്യവിരുദ്ധമായ് ഒന്നും ചെയ്തിട്ടില്ല. പ്രതിഷേധിച്ചവരെ തള്ളിക്കളയരുത്. അവര്‍ തിരിച്ചുവരുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ അതിരൂപതയുടെ ഭരണച്ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഒരു വിഭാഗം വൈദികര്‍ അതിരൂപത ആസ്ഥാനത്ത് കഴിഞ്ഞയാഴ്ച ഉപവാസ സമരം നടത്തിയത്. ഭൂമിയിടപാടില്‍ കര്‍ദ്ദിനാളിനെതിരെ നിലപാടടെടുത്ത വൈദികരെ വ്യാജരേഖ കേസിന്റെ പേരില്‍ വേട്ടയാടുകയാണെന്നും സമരം ചെയ്യുന്ന വൈദികര്‍ ആരോപിച്ചു.