• 26 Aug 2019
  • 02: 38 AM
Latest News arrow

മുഖ്യമന്ത്രിസ്ഥാനം ത്യജിക്കാന്‍ തയ്യാറായി ജെഡിഎസ്; സിദ്ധരാമയ്യയ്‌ക്കോ പരശ്വമേശ്വരയ്‌ക്കോ ഡികെയ്‌ക്കോ മുഖ്യമന്ത്രിയാകാം

ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ട് നടക്കാനിരിക്കെ വിമതരെ തിരിച്ചെത്തിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളുമായി കോണ്‍ഗ്രസും ജെഡിഎസും. കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം നല്‍കി വിമതരെ തിരിച്ചെത്തിക്കാനുള്ള തന്ത്രമാണ് ഇപ്പോള്‍ പയറ്റുന്നത്. കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ മെനയുന്ന ഡികെ ശിവകുമാറാണ് പുതിയ നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് ജെഡിഎസ് അറിയിച്ചതായി ശിവകുമാര്‍ പറഞ്ഞു.

"സിദ്ധരാമയ്യയോ, ജി പരമേശ്വരയോ, താനോ മുഖ്യമന്ത്രിയായിക്കൊളളൂവെന്നാണ് ജെഡിഎസ് അറിയിച്ചിരിക്കുന്നത്. ഈ തീരുമാനം അവര്‍ ഹൈക്കമാന്‍ഡിനെയും അറിയിച്ചു. നേതൃത്വമാണ് ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്."- ശിവകുമാര്‍ പറഞ്ഞു.

അതേസമയം ഇത്തരം ഒരു നീക്കം നടക്കുന്നതായ വാര്‍ത്തകള്‍ തെറ്റാണെന്ന് പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തോടെ വോട്ടെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി. ശിവകുമാര്‍ പറഞ്ഞതുപോലെ ഒരു നിര്‍ദേശവുമില്ല. അതിനെക്കുറിച്ച് ആലോചന പോലുമില്ലെന്നും ഗുണ്ടുറാവു പ്രതികരിച്ചു.