• 26 Aug 2019
  • 02: 53 AM
Latest News arrow

കിടിലന്‍ ഡാന്‍സുമായി സൗബിന്‍; 'അമ്പിളി' ടീസര്‍ പുറത്തിറങ്ങി

സൗബിന്‍ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അമ്പിളിയുടെ ടീസര്‍ പുറത്തിറങ്ങി. വിത്യസ്തമായ ലുക്കിലാണ് ചിത്രത്തില്‍ സൗബിന്‍ എത്തുന്നത്. സൗബിന്റെ ഡാന്‍സാണ് ടീസറിലെ ഹൈലൈറ്റ്. 
പുതുമുഖമായ തന്‍വി റാമാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്. നസ്രിയ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം പ്രധാന വേഷത്തിലെത്തുന്നുണ്ട്.  ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട എന്നിവരാണ് മറ്റ് താരങ്ങള്‍.  ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് അമ്പിളിയുടെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെയും സംഗീത സംവിധായകന്‍. ഗപ്പിയിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കിയ വിനായക് ശശികുമാറിന്റേതാണ് വരികള്‍.