ഇന്തോനേഷ്യന്‍ ഓപ്പണ്‍: സിന്ധു സെമിയിൽ

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിൽ ഇന്ത്യയുടെ പി വി സിന്ധു സെമിയിലെത്തി. ക്വാര്‍ട്ടറില്‍ മുന്‍ ലോകചാമ്പ്യനായ, ജപ്പാന്റെ നൊസൊമി ഒകുഹാരെയെയാണ് നേരിട്ടുള്ള ഗെയിമുകളിൽ സിന്ധു കീഴടക്കിയത്. സ്കോര്‍ 21-14, 21-7.ടൂര്‍ണമെന്റിലെ അഞ്ചാം സീഡായ സിന്ധു കരുത്തുറ്റ പ്രകടനമാണ് നടത്തിയത്. 44 മിനിട്ടിനുള്ളിൽ ജയിച്ച് സിന്ധു സെമിയിലെത്തി. ആദ്യ ഗെയിമിലും രണ്ടാം ഗെയിമിലും തുടക്കത്തിലേ ലീഡെടുത്ത സിന്ധു പിന്നീട് പിറകോട്ട് പോയില്ല.
സീസണിലെ ആദ്യ കിരീടം തേടുന്ന സിന്ധുവിന്റെ സെമിയിലെ എതിരാളി ചൈനയുടെ ലോക രണ്ടാം നമ്പര്‍ താരം ചെന്‍ യുഫെയ് ആണ്. അമേരിക്കയുടെ ബൈവന്‍ സാംഗിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് കീഴടക്കിയാണ് ചെന്‍ സെമിയിലെത്തിയത്. ചെന്‍ യുഫെയ്ക്കെതിരെ സിന്ധു കളിച്ച ഏഴ് മത്സരങ്ങളില്‍ നാലെണ്ണം ജയിക്കുകയും മൂന്നെണ്ണത്തില്‍ തോൽക്കുകയും ചെയ്തിരുന്നു.
ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ പ്രതീക്ഷയാണ് സിന്ധു. ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡിനെയാണ് സിന്ധു പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. നേരത്തെ കെ ശ്രീകാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇന്തോനേഷ്യന്‍ ഓപ്പണിൽ നിന്ന് പുറത്തായിരുന്നു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ