• 23 Aug 2019
  • 10: 15 PM
Latest News arrow

തീവണ്ടിയുടെ അടിയില്‍ നിന്ന് അത്ഭുതകരമായ രക്ഷപ്പെടല്‍; വീഡിയോ കാണാം

ബംഗളൂരു: റെയില്‍പ്പാളം മുറിച്ച് കടക്കുമ്പോള്‍ പാഞ്ഞെത്തിയ ചരക്ക് തീവണ്ടിക്ക് മുന്നില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് വയോധികന്‍. കര്‍ണാടകയിലെ ബാഗല്‍കോട്ട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുള്ള അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരു പ്രമുഖ ദേശീയ മാധ്യമമാണ് യാണ് ഈ അത്ഭുതകരമായ രക്ഷപ്പെടലിന്റെ വീഡിയോ പുറത്ത് വിട്ടത്.
സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍പാളം മുറിച്ച് കടക്കുകയായിരുന്നു വയോധികന്‍. പെട്ടന്നാണ് തനിക്ക് നേരെ ചരക്ക് തീവണ്ടി പാഞ്ഞ് വരുന്നത് വയോധികന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്ന പാളത്തിന് നടു ഭാഗത്തായി കമിഴ്ന്ന് കിടന്നതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. ഈ അത്ഭുത രക്ഷപ്പെടലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.