ഹിമയ്ക്ക് വീണ്ടും സ്വർണ്ണനേട്ടം

ന്യൂദൽഹി: ഇന്ത്യയുടെ സ്‌പ്രിന്റർ ഹിമ ദാസിന് വീണ്ടും സ്വർണ്ണമെഡൽ നേട്ടം. ചെക്ക് റിപ്പബ്ലിക്കില്‍ നടക്കുന്ന ടബോര്‍ അത്‌ലറ്റിക് മീറ്റില്‍ 200 മീറ്റര്‍ ഓട്ടത്തിലാണ് ഇന്ത്യയുടെ യുവതാരമായ ഹിമ ദാസ് സ്വര്‍ണ്ണം നേടിയത്.
മത്സരത്തില്‍ ഹിമ 23.25 സെക്കന്റില്‍ ഫിനിഷ് ചെയ്തു. മലയാളി കൂടിയായ വി കെ വിസ്മയയ്ക്കാണ് രണ്ടാം സ്ഥാനം. 23.43 സെക്കൻഡ് ആണ് വിസ്മയയുടെ സമയം.
രണ്ടാഴ്ചയ്ക്കിടെ ഹിമ നേടുന്ന നാലാം അന്താരാഷ്ട്ര സ്വര്‍ണ്ണമെഡലാണിത്. പോളണ്ടിലെ പൊസ്‌നാന്‍ മീറ്റിലും, കുട്‌നോ മീറ്റിലും ക്ലാദ്‌നോ മെമ്മോറിയല്‍ അത്‌ലറ്റിക് മീറ്റിലും ഹിമ സ്വര്‍ണ്ണം നേടിയിരുന്നു.
മുന്‍ ലോക ജൂനിയര്‍ ചാമ്പ്യനായ ഹിമ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രതീക്ഷയാണ്. എന്നാൽ 200 മീറ്ററിലും 400 മീറ്ററിലും ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാന്‍ ഹിമയ്ക്ക് കഴിഞ്ഞിട്ടില്ല. വരാനിരിക്കുന്ന മീറ്റുകളില്‍ ഹിമ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
പുരുഷന്മാരുടെ 400 മീറ്ററിൽ ഇന്ത്യയുടെ മുഹമ്മദ് അനസും സ്വര്‍ണ്ണം നേടി. 45.40 സെക്കന്റില്‍ അനസ് സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യയുടെ തന്നെ ടോം നോഹ നിര്‍മല്‍ 46.59 സെക്കന്റില്‍ വെള്ളിയും എംപി ജാബിര്‍ 47.16 സെക്കന്റില്‍ വെങ്കലവും നേടി. ക്ലാദ്‌നോ മീറ്റലും ഇതേ ഇനത്തില്‍ അനസ് സ്വര്‍ണം നേടിയിരുന്നു. മീറ്റില്‍ 45.21 സെക്കന്റില്‍ ഫിനിഷ് ചെയ്ത താരം ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യതയും നേടി.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ