• 26 Aug 2019
  • 02: 43 AM
Latest News arrow

ആഴക്കടലില്‍ സ്രാവിനോട് ഏറ്റുമുട്ടി വിനായകന്‍; 'പ്രണയ മീനുകളുടെ കടല്‍' ടീസര്‍ പുറത്തിറങ്ങി

കമല്‍- വിനായകന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം 'പ്രണയ മീനുകളുടെ കടലി'ന്റെ ടീസര്‍ പുറത്തിറങ്ങി. കടലില്‍ സ്രാവിനെ വേട്ടയാടുന്ന മുക്കുവന്റെ വേഷത്തിലാണ് വിനായകനെ ടീസറില്‍ കാണുന്നത്. 

മുപ്പത്തിയൊന്ന് വര്‍ഷത്തിനു ശേഷം സംവിധായകന്‍ കമലും തിരക്കഥാകൃത്ത് ജോണ്‍പോളും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. കമലിന്റെ ആദ്യ സിനിമയായ മിഴിനീര്‍പൂവുകള്‍ക്കു വേണ്ടി തിരക്കഥ എഴുതിയത് ജോണ്‍പോളായിരുന്നു.

ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിനായകന് പുറമെ ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ഷാന്‍ റഹ്മാന്റെതാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. വസ്ത്രാലങ്കാരം ധന്യ.