• 26 Aug 2019
  • 02: 48 AM
Latest News arrow

19 വര്‍ഷത്തിന് ശേഷം കമല്‍ഹാസന്‍ - എ.ആര്‍ റഹ്മാന്‍ കൂട്ടുകെട്ട് വീണ്ടും

പത്തൊന്‍പത് വര്‍ഷത്തിന് ശേഷം കമല്‍ഹാസന്‍ - എ.ആര്‍ റഹ്മാന്‍ ടീം വീണ്ടും ഒന്നിക്കുന്നു. 'തലൈവന്‍ ഇരുക്കിന്‍ട്രാന്‍' എന്ന സിനിമക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 'മാസ്റ്റര്‍പീസ്' പ്രൊജക്റ്റ് എന്നാണ് കമല്‍ഹാസനുമായുള്ള സിനിമയെ കുറിച്ച് റഹ്മാന്‍ ട്വിറ്ററില്‍ പറയുന്നത്.

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തുവിടുമെന്നും റഹ്മാന്‍ പറഞ്ഞു. 2000-ത്തില്‍ പുറത്തിറങ്ങിയ 'തെന്നാലി' സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

റഹ്മാന്റെ ട്വീറ്റിന് നന്ദി പറഞ്ഞുകൊണ്ട് കമല്‍ ഹാസനും ട്വിറ്ററിലൂടെ രംഗത്തുവന്നു.

"റഹ്മാന്റെ പങ്കാളിത്തം കൊണ്ട് ടീമിനെ ശക്തിപ്പെടുത്തിയതിന് നന്ദി. വളരെ ചെറിയ പ്രൊജക്ടുകളേ ശരിയെന്നും നല്ലതെന്നും തോന്നിയിട്ടുള്ളു. 'തലൈവന്‍ ഇരുക്കിന്‍ട്രാന്‍' അത്തരത്തിലൊന്നാണ്. ഈ പ്രോജക്ടിന് വേണ്ടിയുള്ള നിങ്ങളുടെ ആവേശം എല്ലാവരിലും പടര്‍ന്നു പിടിക്കുന്നതാണ്. ബാക്കിയുള്ള ക്രൂവിന് ഞാനിതു കൈമാറട്ടെ"-കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

2017-ല്‍ ഉപേക്ഷിച്ച സിനിമയാണ് 'തലൈവന്‍ ഇരുക്കിന്‍ട്രാന്‍'. രാജ്കമല്‍ ഇന്റര്‍നാഷണലും ലൈക പ്രൊഡക്ഷന്‍സും സംയുക്തമായാണ് സിനിമ നിര്‍മ്മിക്കുന്നത്. തമിഴില്‍ കമല്‍ഹാസന്‍ അവതാരകനായ 'ബിഗ് ബോസ് 3' അവസാനിക്കുന്നതോട് കൂടി ചിത്രീകരണം ആരംഭിക്കും.