• 26 Aug 2019
  • 02: 39 AM
Latest News arrow

പ്രതികളുടെ പേര് പട്ടികയില്‍ വന്നത് അന്വേഷിക്കും: പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചാരണം പാടില്ലെന്ന് ചെയര്‍മാന്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസില്‍ പ്രതികള്‍ പൊലീസ് ബറ്റാലിയനിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ ആദ്യ റാങ്കുകളില്‍ ഇടംപിടിച്ച സംഭവത്തില്‍ വിശദീകരണവുമായി പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ രംഗത്ത്. പട്ടികയില്‍ ഉള്‍പ്പെട്ട സംഭവം പിഎസ്‌സി വിജിലന്‍സ് അന്വേഷിക്കുമെന്നും  അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ മൂന്നുപേര്‍ക്കും അഡൈ്വസ് മെമ്മോ നല്‍കില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
പ്രതികള്‍ക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടില്ല. പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ബറ്റാലിയനിലേക്കുള്ള നിയമനത്തിന് മൂന്നു പ്രതികളും പരീക്ഷ കേന്ദ്രമായി ആവശ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയാണ്. 2989 പേര്‍ തിരുവനന്തപുരം ജില്ലയില്‍ പരീക്ഷ കേന്ദ്രം തിരഞ്ഞെടുത്തുവെന്നും എം.കെ സക്കീര്‍ പറഞ്ഞു.