ലോക ബാങ്കിന്റെ എംഡിയായി ഇന്ത്യക്കാരിയായ അന്‍ഷുല കാന്തിനെ തിരഞ്ഞെടുത്തു

മുംബൈ: ലോക ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായി (സി.എഫ്.ഒ.) ഇന്ത്യക്കാരിയായ അന്‍ഷുലാ കാന്തിനെ തിരഞ്ഞെടുത്തു. നിലവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറാണ് അന്‍ഷുല കാന്ത്.
ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്പാസാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ലോകബാങ്ക് ഗ്രൂപ്പിന്റെ ധനകാര്യ, റിസ്ക് മാനേജ്മെന്റ് കാര്യങ്ങളുടെ ചുമതലയായിരിക്കും അന്‍ഷുല വഹിക്കേണ്ടി വരിക.
ധനകാര്യ, ബാങ്കിംഗ് രംഗത്ത് 35 വര്‍ഷത്തിലധികം അനുഭവസമ്പത്തുള്ള അന്‍ഷുലയെ ലോക ബാങ്ക് എം.ഡിയായി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് പറഞ്ഞു.
1983ലാണ് അന്‍ഷുല എസ്.ബി.ഐയുടെ ഭാഗമാകുന്നത്. 2018 സെപ്റ്റംബറിലാണ് എസ്.ബി.ഐ. മാനേജിങ് ഡയറക്ടറായി അന്‍ഷുല ചുമതലയേറ്റത്.
RECOMMENDED FOR YOU
Editors Choice
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം