• 26 Aug 2019
  • 02: 41 AM
Latest News arrow

കലിപ്പന്‍ ലുക്കില്‍ ടൊവിനോ: 'കല്‍ക്കി' ടീസര്‍ പുറത്തിറങ്ങി

ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രം കല്‍ക്കിയുടെ ടീസര്‍ പുറത്തിറങ്ങി. ടൊവിനോ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. 
കുഞ്ഞിരാമായണം, എബി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് കല്‍ക്കി. സെക്കന്റ് ഷോ, കൂതറ, തീവണ്ടി എന്നി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണ്‍ പ്രഭാരത്തിന്റെ കന്നി സംവിധാന സംരംഭം കൂടിയാണിത്.  സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.