• 18 Nov 2019
  • 10: 23 AM
Latest News arrow

ഹിമാചലില്‍ കനത്ത മഴ: ബഹുനില കെട്ടിടം തകര്‍ന്ന് ആറ് സൈനികര്‍ മരിച്ചു

ന്യൂഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ ഹോട്ടല്‍ കെട്ടിടം തകര്‍ന്ന് ആറു സൈനികര്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഏഴു സൈനികര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. തലസ്ഥാനമായ ഷിംലയില്‍നിന്ന് 45 കിലോമീറ്റര്‍ ദൂരെ സോളനിലാണ് സംഭവം.
30 സൈനികരും ഏഴ് പ്രദേശവാസികളും ഹോട്ടലില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും ഏതാനും മണിക്കൂറുകള്‍ കൂടി രക്ഷാപ്രവര്‍ത്തനം തുടരുമെന്നും ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ അറിയിച്ചു. കെട്ടിടവശിഷ്ടങ്ങള്‍ക്കിടയിലെ കോണ്‍ക്രീറ്റ് മുറിക്കാനാണ് സമയമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.