വിംബിള്‍ഡണ്‍: പുരുഷ സിംഗിൾസിൽ കലാശപ്പോരാട്ടത്തിന് ദ്യോക്കോവിച്ചും ഫെഡററും; വനിതാ സിംഗിൾസിൽ സറീനയും സിമോണയും

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിൾസ് ഫൈനൽ പോരാട്ടം സ്വിസ് താരവും ലോക റാങ്കിങ്ങിൽ മൂന്നാം നമ്പറുമായ റോജര്‍ ഫെഡററും സെർബിയൻ താരവും ലോക ഒന്നാം നമ്പറുമായ നോവാക് ദ്യോക്കോവിച്ചും തമ്മിൽ. ഞായറാഴ്ചയാണ് മത്സരം.
രണ്ടാം സെമിയില്‍ സ്പാനിഷ് താരം റഫേല്‍ നദാലിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ ഫൈനലിൽ എത്തിയത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു സ്വിസ് താരത്തിന്റെ വിജയം. സ്‌കോര്‍ 6-7, 6-1, 3-6, 4-6.
നേരത്തെ, സ്പാനിഷ് താരം ബൗട്ടിസ്റ്റ അഗട്ടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് ഫൈനലില്‍ കടന്നത്. സ്‌കോര്‍ 6-2, 4-6, 6-3, 6-2.
വിംബിൾഡണിൽ നിലവിലെ ജേതാവാണ് നാല് തവണ കിരീടം നേടിയ ദ്യോക്കോവിച്ച്. ഈ സീസണില്‍ ഓസ്ട്രേലിയന്‍ ഓപ്പണും ദ്യോക്കോവിച്ചിനായിരുന്നു.
ശനിയാഴ്ച വൈകീട്ട് നടക്കുന്ന വനിതാ സിംഗിൾസ് പോരാട്ടത്തിൽ അമേരിക്കൻ താരവും ലോക റാങ്കിങ്ങിൽ പത്താം നമ്പറുമായ സറീന വില്യംസ് ഇപ്പോൾ ലോക ഒന്നാം നമ്പറായ റൊമാനിയൻ താരം സിമോണ ഹാലെപ്പിനെ നേരിടും.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ