• 22 Sep 2023
  • 03: 37 AM
Latest News arrow

ലോകകപ്പ്: ഇംഗ്ലണ്ട്-ന്യൂസീലാൻഡ് ഫൈനൽ

ബര്‍മിംഗ്ഹാം: ഐ.സി.സി. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ തകർത്ത് ആതിഥേയരായ ഇംഗ്ലണ്ട് ഫെെനലില്‍ എത്തി. ഓസീസ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇംഗ്ലണ്ട് 17 ഓവറും 5 ബോളും ബാക്കിനിൽക്കെ അനായാസം ലക്‌ഷ്യം മറികടന്നു. എട്ട് വിക്കറ്റിന്‍റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും ചേർന്ന് 124 റണ്‍സ് സ്വന്തമാക്കി. പിന്നീട് ഇരുവരും പുറത്തായതോടെ എത്തിയ ജോ റൂട്ടും ഓയിന്‍ മോര്‍ഗനും ഇംഗ്ലണ്ടിന്റെ വിജയം അനായാസമാക്കി. 

സ്കോര്‍: ഓസ്ട്രേലിയ 49 ഓവറില്‍ 223 റണ്‍സിന് പുറത്ത്
ഇംഗ്ലണ്ട് - 32.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 226

നേരത്തെ, ടോസ് നേടി വന്‍ സ്കോര്‍ ലക്ഷ്യമിട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന്‍റെ കണക്കുകൂട്ടലുകള്‍ പിഴച്ചു.  14 റണ്‍സ് മാത്രമുള്ളപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഓസീസ്. പിന്നീട് സ്റ്റീവന്‍ സ്മിത്തും അലക്സ് ക്യാരിയും ചേര്‍ന്നാണ് കര കയറ്റിയത്. സ്റ്റീവന്‍ സ്മിത്ത് അര്‍ധ സെഞ്ചുറി നേടി. 49 ഓവറില്‍ ഓസ്ട്രേലിയ 223 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി ക്രിസ് വോക്സും ആദില്‍ റഷീദും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.