• 16 Jul 2019
  • 06: 53 AM
Latest News arrow

വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: വയനാട്ടിലെ കര്‍ഷക ആത്മഹത്യയും കേരളത്തിലെ കര്‍ഷകര്‍ എടുത്ത കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി ആര്‍.ബി.ഐ നീട്ടി നല്‍കാത്ത വിഷയവും ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി എം.പി. ജപ്തി നടപടികള്‍ നിര്‍ത്തി വെക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടണമെന്നും ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചുവെന്നും രാഹുല്‍ ശൂന്യവേളയില്‍ കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാത്തതിനാല്‍ വയനാട്ടില്‍ മാത്രം എട്ടായിരത്തോളം കര്‍ഷകര്‍ക്കാണ് ബാങ്കുകള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ബാങ്കുകള്‍ അവരുടെ വസ്തുവകകള്‍ ജപ്തി ചെയ്യുകയാണ്. ഇതാണ് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കാന്‍ കാരണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. 
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉണ്ടായതല്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മറുപടി നല്‍കി. വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ ഉള്‍പ്പെടെ കര്‍ഷകര്‍ക്ക് വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും രാജ്‌നാഥ് സിങ് പ്രതികരിച്ചു.