• 22 Oct 2019
  • 03: 29 AM
Latest News arrow

കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് മന്ത്രിസഭാ യോഗം

ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഇന്ന് കോണ്‍ഗ്രസ് നിര്‍ണായക മന്ത്രിസഭാ യോഗം ചേരും. രാവിലെ 11 മണിക്ക് വിധാന്‍ സൗധയില്‍ ചേരുന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി കുമാരസ്വാമി രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഗവര്‍ണര്‍ വജുഭായ് വാലയെ കണ്ട് നിയമസഭ പിരിച്ചുവിടാനുള്ള ശുപാര്‍ശ കുമാരസ്വാമി നല്‍കിയേക്കും. 16 കോണ്‍ഗ്രസ് - ജെഡിഎസ് എംഎല്‍എമാര്‍ രാജി വെച്ച സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്നാണ് വിവരം.

ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു ബിജെപി എംഎല്‍എമാര്‍ ഇന്നലെ ഗവര്‍ണറെയും സ്പീക്കറെയും കണ്ടിരുന്നു.

അതിനിടെ, രാജി അംഗീകരിക്കാത്ത സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് മുംബൈയിലുള്ള 10 എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമോയെന്ന് സുപ്രീംകോടതി ഇന്നു പരിഗണിക്കും. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെല്ലാം കഴിഞ്ഞ ദിവസം രാജി നല്‍കിയിരുന്നു. മുഖ്യമന്ത്രി മാത്രമാണ് ഇനി രാജി നല്‍കാനുള്ളത്.