• 22 Sep 2023
  • 04: 32 AM
Latest News arrow

ലോകകപ്പ് സെമിയിൽ ഇന്ത്യയെ ഞെട്ടിച്ച് കിവികൾ

മാഞ്ചസ്റ്റര്‍: ഐ.സി.സി.ക്രിക്കറ്റ് ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയെ  തുടക്കത്തിൽ തന്നെ ന്യൂസീലാൻഡ് ഞെട്ടിച്ചു. പത്തോവറിനു മുൻപ് നാലുപേരെ ന്യൂസീലാൻഡ് തിരിച്ചയച്ചു.  ഓപ്പണർമാരായ രോഹിത് ശർമ (1), കെ. എൽ. രാഹുൽ (1), ക്യാപ്റ്റൻ വിരാട് കോലി (1), ദിനേഷ് കാർത്തിക് (6) എന്നിവരാണ് മടങ്ങിയത്.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ന്യൂസീലാൻഡ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് നേടിയത്. മഴ കാരണം ചൊവ്വാഴ്ച്ച നിര്‍ത്തിവെച്ച മത്സരം റിസര്‍വ് ദിനമായ ബുധനാഴ്ച പുന:രാരംഭിക്കുകയായിരുന്നു. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ബുധനാഴ്ച്ച  ന്യൂസീലാൻഡ് ഇന്നിങ്സ് ആരംഭിച്ചത്. തുടർന്ന് 28 റണ്‍സ്  കൂട്ടിച്ചേർത്തു.