• 16 Jul 2019
  • 06: 34 AM
Latest News arrow

ലൈസൻസില്ലാതെ വാഹനമോടിക്കുന്ന വിദേശികളെ കുവൈത്ത് നാടുകടത്തും

കുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച് പിടിക്കപ്പെടുന്ന വിദേശികളെ ഉടൻ നാട് കടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള നിയമം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. റോഡിൽ അച്ചടക്കം ഉറപ്പാക്കുന്നതിനാണ് നിലവിലുള്ള സുരക്ഷാ നിയമങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്.

റോഡപകടങ്ങളിൽ കഴിഞ്ഞ വർഷം മാത്രം 263 പേർ മരിച്ചുവെന്നാണ് നീതിന്യായ മന്ത്രാലയത്തിന്റെ കണക്ക്.

കുവൈത്ത് ട്രാഫിക് മന്ത്രാലയം 4,584 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഗതാഗത നിയമലംഘനത്തിന് കഴിഞ്ഞ വർഷം 300 പേർക്ക് തടവ് ശിക്ഷ നൽകുകയും 263 പേരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. 5 ലക്ഷo ദിനാർ പിഴയായി ഈടാക്കുകയും ചെയ്തു.