• 22 Oct 2019
  • 03: 47 AM
Latest News arrow

പോലീസിലെ ട്രോളന്മാര്‍ക്ക് 'ബാഡ്ജ് ഓഫ് ഓണര്‍' പുരസ്‌കാരം

ട്രോളുകളിലൂടെയും നര്‍മം നിറഞ്ഞ കമന്റുകളിലൂടെയും ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജ് അഡ്മിനുമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ പുരസ്‌കാരം. 
ക്രിയാത്മകമായ നവമാധ്യമ ഇടപെടലിലൂടെ പോലീസ് പൊതുജനബന്ധം ശക്തിപ്പെടുത്തുവാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം.

എഡിജിപി മനോജ് എബ്രഹാമിന്റെ  മേല്‍നോട്ടത്തിലുള്ള സോഷ്യല്‍ മീഡിയ സെല്ലില്‍ സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ കമല്‍നാഥ് കെ ആര്‍, ബിമല്‍ വി എസ്സ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ് പി എസ്സ് , അരുണ്‍ ബി ടി എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്. ഫെയ്‌സ്ബുക്കിന് പുറമെ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എന്നിവയിലും പോലീസ് ഔദ്യോഗിക അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതും ഇവരാണ്.  ഇപ്പോള്‍ കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന ടിക് ടോക്കിലും കേരള പോലീസ് ഔദ്യോഗിക അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 
നിലവില്‍ പതിനൊന്നര ലക്ഷത്തിലധികം ഫോളോവര്‍മാരുമായി ലോകത്തിലെ തന്നെ പോലീസ് പേജുകളില്‍ ഒന്നാം സ്ഥാനത്താണ് കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ്.