• 22 Sep 2023
  • 03: 19 AM
Latest News arrow

ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഇന്ന് പുനരാരംഭിക്കും; മഴ കളിച്ചാല്‍ ഇന്ത്യ ഫൈനലില്‍

മാഞ്ചസ്റ്റര്‍: മഴ കാരണം നിര്‍ത്തിവെച്ച ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനല്‍ മത്സരം ഇന്ന് പുനരാരംഭിക്കും. 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് 211 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് മഴ മത്സരം തടസ്സപ്പെടുത്തിയത്. ഇന്നും മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

മൂന്ന് റണ്‍സുമായി ടോം ലാഥവും 67 റണ്‍സുമായി റോസ് ടെയ്‌ലറുമാണ് ക്രീസില്‍. ന്യൂസിലന്‍ഡിന് ഇനി 23 പന്തുകള്‍ ബാക്കിയുണ്ട്. അത് ഇന്ന് പൂര്‍ത്തിയാക്കും. 47-ാം ഓവറിലെ ആദ്യ പന്ത് എറിഞ്ഞ ഭുവനേശ്വര്‍ കുമാറാണ് പന്തെറിയുക. ബാക്കിയുള്ള നാല് ഓവറുകള്‍ ബുംറയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് പൂര്‍ത്തിയാക്കും. തുടക്കത്തില്‍ പതറിയ ന്യൂസിലന്‍ഡിനായി നായകന്‍ കെയിന്‍ വില്യംസാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.

ഇന്ന് മഴ കാരണം മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യ ഐസിസി നിയമമനുസരിച്ച് ഫൈനലിലെത്തും.