• 22 Oct 2019
  • 03: 41 AM
Latest News arrow

സുരാജും സൗബിനും ഒന്നിക്കുന്നു; 'വികൃതി' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന ചിത്രം 'വികൃതി'യുടെ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ താരം വിന്‍സിയാണ് നായിക.

സുധി കോപ്പ, സുധീര്‍ കരമന, ഭഗത് മാനുവല്‍, ബാബുരാജ്, മേഘനാഥന്‍, സുരഭി ലക്ഷ്മി, പോളി വിത്സണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 
അജീഷ് പി. തോമസിന്റേതാണ് തിരക്കഥ. കട്ട് 2 ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ.ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.