• 19 Sep 2019
  • 12: 24 AM
Latest News arrow

"ഇനി നിങ്ങളും ഞാനും തമ്മില്‍ ഒരു വിരല്‍പാട് അകലം മാത്രം"- ജനങ്ങളോട് സംവദിക്കാന്‍ പുതിയ ആപ്പുമായി എംഎല്‍എ

തേഞ്ഞിപ്പാലം: വള്ളിക്കുന്ന് മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്  മലപ്പുറം എംഎല്‍എ ടി.എ. അബ്ദുള്‍ കബീര്‍ . ജനത എന്ന പേരിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ പ്ലെ സ്‌റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

മണ്ഡലത്തിലെ വിവിധ മേഖലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും ലഭ്യമാകുന്ന കോഴ്‌സുകള്‍, പ്രധാന ആശുപത്രികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കൃഷി, വ്യവസായം, ഗതാഗതം, രാഷ്ടീയം, ചരിത്രം, വിവിധ പദ്ധതികള്‍, വാര്‍ത്തകള്‍, തുടങ്ങീ പൊതുജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ലഭ്യമാക്കുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഓപ്പറേഷന്‍ മാനേജര്‍ ശ്യാമിന്റെ നേതൃത്വത്തിലാണ് ഐനോമെട്രിക്‌സ് കമ്പനി ജനത ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. 'ഇനി നിങ്ങളും ഞാനും തമ്മില്‍ ഒരു വിരല്‍പാട് അകലം മാത്രം' എന്ന തലവാചകത്തിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.