• 19 Sep 2019
  • 12: 29 AM
Latest News arrow

'മലയാറ്റൂര്‍ അവാര്‍ഡ്' സക്കറിയയ്ക്ക്

തിരുവനന്തപുരം: മലയാറ്റൂര്‍ രാമകൃഷ്ണൻ സ്മാരക സമിതിഏർപ്പെടുത്തിയ 'മലയാറ്റൂര്‍ അവാര്‍ഡ്' സക്കറിയയുടെ 'തേന്‍' എന്ന കഥാസമാഹാരത്തിനു ലഭിച്ചു. 15,001 രൂപയും ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മലയാറ്റൂർ അവാർഡ്.

പതിമൂന്നാമത് മലയാറ്റൂർ അവാർഡാണിത്. 2015 ജനുവരി ഒന്നിനുശേഷം പ്രസിദ്ധീകരിച്ച മലയാളത്തിലെ മികച്ച മൗലിക സാഹിത്യകൃതികളാണ് അവാർഡിന്‌ പരിഗണിച്ചത്.

യുവ എഴുത്തുകാര്‍ക്കുള്ള 'മലയാറ്റൂര്‍ പ്രൈസ്' ലക്ഷ്മീ ദേവിയുടെ 'കൊലുസണിയാത്ത മഴ' എന്ന കവിതാസമാഹാരത്തിനു ലഭിച്ചു.  5000 രൂപയുടേതാണ് മലയാറ്റൂര്‍ പ്രൈസ്.

ജൂലായ് അവസാനം അഞ്ചലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ കെ.ജയകുമാര്‍ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

.......