• 16 Jul 2019
  • 06: 46 AM
Latest News arrow

യുഎഇ വിദേശകാര്യമന്ത്രി ഇന്ത്യയിൽ

ന്യൂദൽഹി: ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഇന്ത്യയിലെത്തി. യുഎഇയും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തമാക്കാനും  ഊർജ്ജം, വ്യാപാരം തുടങ്ങിയ  മേഖലകളില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ ഇന്ത്യാ സന്ദര്‍ശനം.

മൂന്ന് ദിവസത്തെ സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരുമായി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ കൂടിക്കാഴ്ച നടത്തും. യുഎഇയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘവും മന്ത്രിയോടൊപ്പമുണ്ട്.

ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളി കൂടിയായ യുഎഇയുമായി ശക്തമായ സൗഹൃദമാണ് ഇന്ത്യക്കുള്ളത്. ഈ വര്‍ഷം മാര്‍ച്ചില്‍ അബുദാബിയില്‍ വെച്ചുനടന്ന ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിലേക്ക് ഇന്ത്യയെ അതിഥി രാഷ്ട്രമായി യുഎഇ ക്ഷണിച്ചിരുന്നു.

2015 ഓഗസ്റ്റിലും 2018 ഫെബ്രുവരിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദര്‍ശിച്ചിരുന്നു.