കോപ്പ അമേരിക്ക: ബ്രസീലിന് ഒൻപതാം കിരീടം

മാരക്കാന (ബ്രസീൽ ): കോപ്പ അമേരിക്ക കിരീടം ഒൻപതാം തവണയും കരസ്ഥമാക്കി ബ്രസീൽ.
മാരക്കാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്രസീൽ കിരീടം നേടിയത്.
നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കോപ്പ അമേരിക്കയിൽ ബ്രസീൽ മുത്തമിട്ടത്. 2007-ലായിരുന്നു അവസാനത്തെ കിരീടനേട്ടം. ടൂർണ്ണമെന്റിന് സ്വന്തം രാജ്യം വേദിയായപ്പോഴെല്ലാം കിരീടം നേടിയിട്ടുണ്ടെന്നതാണ് ബ്രസീലിന്റെ ചരിത്രം .
എവർട്ടൻ (15), ഗബ്രിയേൽ ജെസ്യൂസ് (45+3), റിച്ചാർലിസൻ (90, പെനൽറ്റി) എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്. പെറുവിന്റെ ആശ്വാസ ഗോൾ ക്യാപ്റ്റൻ പൗലോ ഗ്യുറെയ്‌റോ 44ാം മിനിറ്റിൽ നേടി. ഈ സീസണിൽ കോപ്പയിൽ ബ്രസീൽ വഴങ്ങിയ ഏക ഗോളും ഇതായിരുന്നു.
ബ്രസീലിയൻ താരം എവർട്ടൻ മൂന്ന് ഗോളുകളുമായി ടൂർണ്ണമെന്റിനെ ടോപ് സ്കോററായി.
ഗോൾഡൻ ഗ്ലൗ ബ്രസീലിന്റെ തന്നെ അലിസനും ഫെയർ പ്ലേ പുരസ്കാരം ബ്രസീൽ നായകൻ ഡാനി ആൽവ്‌സും സ്വന്തമാക്കി.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ