ലങ്കയെ തറപറ്റിച്ച് രോഹിത് ശര്‍മ്മയും രാഹുലും; സെമിയില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും

ലീഡ്സ്: രോഹിത് ശര്‍മ്മയുടെയും കെ.എല്‍ രാഹുലിന്റെയും സെഞ്ച്വറികളില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ആധികാരിക ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ശ്രീലങ്ക പടുത്തുയര്‍ത്തിയ 265 എന്ന വിജയലക്ഷ്യം 43.3 ഓവറില്‍ ഇന്ത്യ മറികടന്നു. ഇതോടെ പട്ടികയില്‍ 15 പോയന്റുമായി ഇന്ത്യ ഒന്നാമതെത്തി.
രോഹിത് 94 പന്തില്‍ നിന്ന് 103 ഉം രാഹുല്‍ 118 പന്തില്‍ നിന്ന് 111 ഉം റണ്‍സാണ് നേടിയത്. ഈ ലോകകപ്പിലെ അഞ്ചാം സെഞ്ച്വറിയോടെ ഒരുലോകകപ്പില്‍ ഏറ്റവുമധികം സെഞ്ചുറിയെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ സ്വന്തമാക്കി. നാലുസെഞ്ചുറി നേടിയ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. 2015 ലോകകപ്പിലായിരുന്നു സംഗക്കാര റെക്കോര്‍ഡ് നേടിയിരുന്നത്.
ഒന്‍പത് കളികളില്‍ ലോകകപ്പിലെ നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എയ്ഞ്ചലോ മാത്യൂസിന്റെ മികവിലാണ് 264 റണ്‍സെടുത്തത്. ഒരു ഘട്ടത്തില്‍ 55 റണ്‍സിന് നാലു വിക്കറ്റ് എന്ന നിലയില്‍ പരുങ്ങിയ ശ്രീലങ്കയെ 250 റണ്‍സ് കടത്തിയത് സെഞ്ചുറി നേടിയ ഏഞ്ചലോ മാത്യൂസും അര്‍ധ സെഞ്ചുറി നേടിയ തിരിമാനെയും ചേര്‍ന്നാണ്.
ഇന്ത്യയുടെ ഏഴാം ജയമാണിത്. പട്ടികയില്‍ 15 പോയന്റുമായി ഇന്ത്യ ഒന്നാമതാണ്. ഇതോടെ ലോകകപ്പ് സെമിയില്‍ എത്തുന്ന ഇന്ത്യയുടെ എതിരാളികള്‍ ന്യൂസിലന്‍ഡാണ്. ശനിയാഴ്ച നടന്ന ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ 10 റണ്‍സിന് തോല്‍പ്പിച്ചതോടെ 14 പോയിന്റുമായി ഓസീസ് പോയിന്റ് പട്ടികയില്‍ രണ്ടാമതായി. പട്ടികയിലെ ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിലാണ് ആദ്യ സെമി. പിന്നീട് രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകള്‍ ഏറ്റുമുട്ടും.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ