നിറവയറുമായി സമീറ റെഡ്ഡി: വെള്ളത്തിനടിയിലെ ഫോട്ടോഷൂട്ട് വൈറലാകുന്നു; ചിത്രങ്ങള്‍ കാണാം

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ടുമായി നടി സമീറ റെഡ്ഡി. ഒമ്പതാം മാസത്തിലെ നിറവയറുമായി നില്ക്കുന്ന ഫോട്ടോയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
എന്റെ ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഏറ്റവും ദുര്‍ബലമായ, ക്ഷീണിച്ച, ഭയന്ന, ഉത്തേജിപ്പിക്കുന്ന സമയം. അതേപോലെ ഏറ്റവും മനോഹരവുമായ സമയം. ഇത് നിങ്ങളുമായ പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കറിയാം ഇതിന്റെ പോസിറ്റീവിറ്റി പ്രതിധ്വനിക്കുമെന്ന്... കാരണം നമ്മളെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലാണ്.. ജീവിതത്തിലെ ഈ വ്യത്യസ്ത ഘട്ടങ്ങളേയും അപൂര്‍വമായ ശരീരത്തെയും നമ്മള് നമ്മളെത്തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും വേണം'. ചിത്രം പങ്കുവച്ചുകൊണ്ട് സമീറ കുറിച്ചു.. ഫോട്ടോഷോപ്പ് ചെയ്യാത്ത, എഡിറ്റ് ചെയ്യാത്ത മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
2014ലാണ് സമീറയും വ്യവസായിയായ അക്ഷയ്യും വിവാഹിതരാവുന്നത്. 2015 ലാണ് ഇരുവര്‍ക്കും മകന് ജനിച്ചത്. മൂത്ത മകന് അച്ഛന് കുട്ടിയാണെന്നും അതിനാല്‍ തനിക്ക് ഒരു അമ്മക്കുട്ടി വേണമെന്നാണ് ആഗ്രഹമെന്നും ഒരു കുഞ്ഞു മേഘ്നയ്ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും സമീറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം