• 16 Jul 2019
  • 06: 43 AM
Latest News arrow

'മിഷൻ മംഗള്‍' സ്വാതന്ത്ര്യദിനത്തിൽ; ഫസ്റ്റ് ലുക്ക് പുറത്ത്

ബോളിവുഡ് ചിത്രമായ 'മിഷൻ മംഗള്‍' റിലീസിനൊരുങ്ങുന്നു. അടുത്തമാസം 15-ന്, സ്വാതന്ത്ര്യദിനത്തിൽ ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അക്ഷയ് കുമാര്‍ നായകനായി അഭിനയിക്കുന്നു. വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍ത്തി കുൽഹരി  എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

ജഗൻ ശക്തി സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണം പ്രമേയമാക്കിയുള്ളതാണ്.