"യൂണിഫോമില്‍ ആക്രമിക്കപ്പെടുമെന്ന് കരുതിയിരുന്നില്ല"- കൈയ്യേറ്റത്തിനിടെ പരിക്ക് പറ്റിയ വനിതാ ഫോറസ്റ്റ് ഓഫീസര്‍ക്ക് പറയാനുള്ളത്

തെലങ്കാനയില്‍ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ ടിആര്‍എസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അക്രമം അഴിച്ചു വിട്ട വാര്‍ത്ത വിവാദമായിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പരിക്കേറ്റ വനിതാ ഫോറസ്റ്റ് ഓഫീസര്‍ സി. അനിത.
യൂണിഫോമില്‍ മര്ദ്ദിക്കെപ്പെടുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലയെന്നും എന്നിട്ടും താന്‍ ആക്രമിക്കപ്പെട്ടുവെന്നും ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അനിത മാധ്യമങ്ങളോട് പ്രതികരിച്ചു.
"ഞാന്‍ ജനിച്ച് വളര്‍ന്നത് ഒരു ഗ്രാമത്തിലാണ്. വിദ്യാഭ്യാസമില്ലാത്ത ഒരു കുടുംബത്തിലെ അംഗമാണ് ഞാന്‍. കഠിനാധ്വാനം കൊണ്ടാണ് ഇതുവരെ എത്തിയത്."- അനിത വ്യക്തമാക്കി.
"സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഞാന്‍ പഠിച്ചത് വനംവകുപ്പില്‍ ചേരുമ്പോള്‍ എന്തെങ്കിലും നല്ലത് ചെയ്യണമെന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്"- അനിത പറയുന്നു.
തെലങ്കാന ആസിഫാബാദ് ജില്ലയിലെ സരസാല, സിര്‍പുര്‍ മണ്ഡലത്തില്‍ വനഭൂമിക്ക് സമീപത്തുള്ള പ്രദേശത്ത് ഗോത്രവര്‍ഗക്കാര്‍ വനഭൂമി കൈയേറി കൃഷി നടത്തിയത് ഒഴിപ്പിക്കാനെത്തിയതായിരുന്നു അനിത. കൃത്യനിര്‍വഹണത്തിനായി 30 പോലീസ് ഉദ്യോഗസ്ഥരെയും 30 ഫോറസ്റ്റ് ഗാര്‍ഡുകളെയും കൂട്ടിയാണ് ഇവര്‍ സ്ഥലത്തെത്തിയത്. എന്നാല്‍ കര്‍ഷകര്‍ക്കെതിരായ നീക്കമാണിതെന്ന് ആരോപിച്ച് ഒരുകൂട്ടം പ്രവര്‍ത്തകര്‍ ഇവരെ വളയുകയായിരുന്നു. ട്രാക്ടറില്‍ കയറി നിന്ന് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നീളമേറിയ വടികൊണ്ട് പ്രവര്‍ത്തകര്‍ അനിതയെ മര്‍ദിച്ചത്.
ടിആര്‍എസ് എംഎല്‍എ കൊനേരു കൊനപ്പയുടെ സഹോദരന് കൃഷ്ണയാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയത്. പോലീസിനോട് ദേശീയ വനിതാകമ്മിഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍