• 22 Sep 2023
  • 04: 52 AM
Latest News arrow

വിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് 23 റണ്‍സ് ജയം

ലണ്ടന്‍: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ശ്രീലങ്കയ്ക്ക് 23 റണ്‍സ് ജയം. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും കാഴ്ച്ചവെച്ചത്. ഡര്‍ഹാം റിവർസൈഡ് ഗ്രൗണ്ടിൽ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക, ആവിഷ്‌ക ഫെര്‍ണാണ്ടോയുടെ (104) കന്നി സെഞ്ചുറിയോടെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍  339 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്.  മറുപടി ബാറ്റിങ്ങില്‍ നിക്കോളാസ് പൂരന്‍ സെഞ്ചുറിയെടുത്ത് വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയെങ്കിലും നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 

വിജയിച്ചെങ്കിലും പോയിന്റ് നിലയനുസരിച്ച് ശ്രീലങ്കയ്ക്ക് സെമിസാധ്യതയില്ല.

 ശ്രീലങ്കയ്ക്ക് വേണ്ടി ലസിത് മലിംഗ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

വിന്‍ഡീസിനായി ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഷെല്‍ഡണ്‍ കോട്ട്‌റെലും ഫാബിയന്‍ അലനും ഓഷാനെ തോമസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ന് ചൊവ്വാഴ്ച  ലോകകപ്പിലെ നാൽപതാമത്തെ കളിയിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.