• 22 Oct 2019
  • 03: 46 AM
Latest News arrow

'ബോണ്ട്25'- ഫസ്റ്റ് ലുക്ക് പുറത്ത്

ലണ്ടൻ: ലോകമെങ്ങുമുള്ള സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ജെയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തഞ്ചാമത്തെ ചിത്രത്തിന്റെ വിശേഷങ്ങൾ പുറത്തുവിട്ട്‍ അണിയറപ്രവർത്തകർ. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലെ നായകൻ ഡാനിയല്‍ ക്രേഗിന്റെ ഫസ്റ്റ് ലുക്കും ലൊക്കേഷൻ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. കാരി ജോജി ഫുകുനാഗയാണ് 'ബോണ്ട് 25 ' എന്ന് തല്ക്കാലം വിളിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

ലണ്ടനിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഓസ്‍കര്‍ ജേതാവ് റമി മലേക് ആയിരിക്കും വില്ലൻ കഥാപാത്രമായി എത്തുക. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

നേരത്തെ  ഷൂട്ടിംഗിനിടെ ഡാനിയല്‍ ക്രേഗിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ചെറിയ ശസ്‍ത്രക്രിയയ്‍ക്ക് ശേഷം ഡാനിയല്‍ ക്രേഗ് തിരിച്ചെത്തുകയും ഷൂട്ടിംഗ് തുടരുകയുമായിരുന്നു.

സീക്രട്ട് സര്‍വീസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജെയിംസ് ബോണ്ടിനെയല്ല ചിത്രത്തില്‍ ആദ്യം കാണുകയെന്നാണ് വിശേഷം പങ്കുവെച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. 

Daniel Craig and the @astonmartin V8 on location for #Bond25 pic.twitter.com/cPgfMSlUYm

— James Bond (@007) June 30, 2019