ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട്

ബര്‍മിംഗ്ഹാം: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആവേശകരമായ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 31 റണ്‍സിന്റെ വിജയം. ഇംഗ്ലണ്ടിന്റെ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 306 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ സെമി ഫൈനല്‍ പ്രതീക്ഷ നിലനിർത്താനും ഇംഗ്ലണ്ടിന് സാധിച്ചു. അവസാന മത്സരത്തില്‍ ന്യൂസീലാൻഡിനോട് വിജയിച്ചാല്‍ ഇംഗ്ലണ്ടിന് സെമിയിലെത്താം. ഈ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്.
സ്കോര്‍:
ഇംഗ്ലണ്ട്- 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337.
ഇന്ത്യ - 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഇന്ത്യന്‍ ബൗളര്‍മാരെ ശരിക്കും ശിക്ഷിച്ചു. ഓയിന്‍ മോര്‍ഗനും സംഘവും ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ തിളങ്ങി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി ജോണി ബെയര്‍സ്റ്റോ സെഞ്ചുറി നേടി. ലിയാം പ്ലങ്കറ്റ് മൂന്ന് വിക്കറ്റെടുത്തു. ഇന്ത്യക്ക് വേണ്ടി ഹിറ്റ്മാന്‍ രോഹിത് സെഞ്ചുറി നേടി . വിരാട് കോലി അർദ്ധ സെഞ്ചുറിയും.
ഇന്ത്യയ്ക്ക് ഇനി രണ്ടു മത്സരങ്ങൾ കൂടി ശേഷിക്കുന്നുണ്ട്. നാളെ, രണ്ടാം തീയതി ചൊവ്വാഴ്ച ഇന്ത്യയും ബംഗ്ലാദേശുമായുമാണ് മത്സരം. തുടർന്ന് ആറാം തീയതി ശനിയാഴ്ച ശ്രീലങ്കയെയും ഇന്ത്യയ്ക്ക് നേരിടേണ്ടതുണ്ട്. 11 പോയിന്റോടെ ഇന്ത്യ രണ്ടാംസ്ഥാനത്ത് തുടരുകയാണ്. 14 പോയിന്റുള്ള ഓസ്‌ട്രേലിയയാണ് പോയിന്റ് പട്ടികയിൽ ആദ്യസ്ഥാനത്ത്.
ഇന്ന് ശ്രീലങ്ക വെസ്റ്റ് ഇൻഡീസിനെ നേരിടും.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ