• 19 Sep 2019
  • 12: 15 AM
Latest News arrow

ടവറും വേണ്ട, നെറ്റ് വര്‍ക്കും വേണ്ട: 'മെഷ് ടോക്ക്' വിദ്യയുമായി 'ഒപ്പോ'

ഷാങ്ഹായി: ടവറും നെറ്റ് വര്‍ക്കും വൈഫൈയും ഒന്നും ഇല്ലാതെ തന്നെ രണ്ട് മൊബൈല്‍ ഫോണുകള്‍ തമ്മില്‍ കോള്‍ ചെയ്യാനും മെസ്സേജ് അയക്കാനും കഴിയുന്ന സാങ്കേതിക വിദ്യ ഒപ്പോ അവതരിപ്പിച്ചു. ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന മൊബൈല്‍  വേള്‍ഡ് കോണ്‍ഗ്രസിലാണ് മെഷ് ടോക്ക് (Mesh Talk) എന്ന സാങ്കേതിക വിദ്യ ഒപ്പോ അവതരിപ്പിച്ചത്. എന്നാൽ ഇതിനായി പ്രത്യേകം തയ്യാറാക്കിയ ചിപ്പുകളുള്ള ഒപ്പോ ഫോണുകളിലേ ഈ സൗകര്യം ലഭ്യമാവുകയുമുള്ളൂ.

ഒരു പ്രദേശത്തുള്ള ഒപ്പോ ഫോണുകളെ തമ്മില്‍ ബന്ധിപ്പിച്ച് പ്രത്യേകം ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്ക് (LAN ) നിര്‍മ്മിച്ചാണ് ഇത് നടപ്പാക്കുന്നത്.  ഒപ്പോ വികസിപ്പിച്ച  ഈ സാങ്കേതികവിദ്യ പ്രകാരം, കേന്ദ്രീകൃതമായ വൈഫൈ, മൊബൈല്‍ നെറ്റ് വര്‍ക്കുകളുടെ സഹായമില്ലാതെ ഒപ്പോ ഫോണുകള്‍ തമ്മില്‍ ടെക്സ്റ്റ്, വോയ്സ് സന്ദേശങ്ങള്‍ തത്സമയം അയക്കാം. മൂന്ന് കിലോമീറ്ററായിരിക്കും ഇതിന്‍റെ പരിധി. തിരക്കേറിയ നഗരങ്ങളിലായിരിക്കും ഈ സാങ്കേതിക വിദ്യ കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്നാണ് ഓപ്പോ അവകാശപ്പെടുന്നത്. 'മെഷ് ടോക്കി'ലൂടെ ആശയവിനിമയം നടത്തുമ്പോള്‍ സ്വകാര്യതയും ഒപ്പോ ഉറപ്പു നല്‍കുന്നുണ്ട്.

ഇതോടൊപ്പം അണ്ടർ സ്ക്രീൻ ക്യാമറ ടെക്നോളജിയും ഒപ്പോ പരീക്ഷിക്കുന്നുണ്ട്. സ്‌ക്രീനിന് താഴെ അദൃശ്യമായി സെൽഫി ക്യാമറ നല്‍കുന്നതാണ് ഈ ടെക്നോളജി. സ്ക്രീനിന്‍റെ സ്ഥലം ലാഭിക്കാനാണ് ഈ സാങ്കേതികത ഉപയോഗിക്കുന്നത്. സെൽഫി ക്യാമറയ്ക്കു പൊട്ടു പോലെ ഒരിടം നൽകുന്ന നോച്ച് ഡിസൈനും സെൽഫി ക്യാമറ ഫോണിനുള്ളിൽ നിന്ന് ആവശ്യമുള്ളപ്പോൾ മാത്രം ഉയർന്നുവരുന്ന പോപ്അപ് ഡിസൈനും ഒപ്പോ അവതരിപ്പിച്ചിരുന്നു.

OPPO's brand new solution for full-screen display - Under-screen Camera (USC) has just been unveiled here at #MWC19 Shanghai! #MoreThanTheSeen pic.twitter.com/k5qEQ3QNta

— OPPO India (@oppomobileindia) June 26, 2019

Unveiled and demonstrated at Shanghai #MWC19, MeshTalk does not need base stations or other servers resulting in a higher level of privacy.

A custom, low power chipset enables a LAN network and relay communication system between multiple OPPO devices when they are within range. pic.twitter.com/P0x42QuPaK

— OPPO India (@oppomobileindia) June 26, 2019