• 16 Jul 2019
  • 06: 45 AM
Latest News arrow

ടി.വി അനുപമ അവധിയില്‍; പകരം തൃശൂരില്‍ സി.ഷാനവാസ് ജില്ലാ കളക്‌ടർ

തിരുവനന്തപുരം: ജനകീയ കളക്ടര്‍ എന്ന വിശേഷണം ചുരുങ്ങിയ കാലയളവില്‍ നേടിയെടുത്ത തൃശൂര്‍ കളക്ടര്‍ ടി.വി അനുപമ അവധിയില്‍ പ്രവേശിച്ചു. തുടര്‍ പരിശീലനത്തിനായി മുസോറിയിലേക്ക് പോവുന്നതിനാലാണ് അവധിയില്‍ പ്രവേശിച്ചത്. അനുപമയ്ക്ക് പകരം തൃശൂര്‍ ജില്ലാ കളക്ടറായി സി. ഷാനവാസിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് തൃശൂര്‍ ജില്ലാ കളക്ടറായി അനുപമ ചുമതലയേറ്റെടുത്തത്. അതിന് മുന്‍പ് ആലപ്പുഴ ജില്ലാ കളക്ടറായിരുന്നു. മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കര്‍ക്കശ നടപടി സ്വീകരിച്ചതോടെ അനുപമ വാര്‍ത്തകളില്‍ ഇടം നേടി. പിന്നാലെ തൃശൂരിലെത്തിയപ്പോള്‍ ജനകീയ കളക്ടറെന്ന പദവിയും സ്വന്തമാക്കി. പ്രളയ സമയത്ത് ജനത്തിനൊപ്പം ഇറങ്ങി പ്രവര്‍ത്തിച്ചു. തൃശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന ആനയുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തയും ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന നടന്‍ സുരേഷ് ഗോപിക്കെതിരെ ചട്ടലംഘന നോട്ടീസ് അയച്ചതും വിവാദമായിരുന്നു.