'അമ്മ'യില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍; ഭരണഘടന ഭേദഗതി ചെയ്യും

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ഭരണഘടന ഭേദഗതി ചെയ്യാനൊരുങ്ങുന്നു. സംഘടനയില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലു സ്ത്രീകളെ ഉള്‍പ്പെടുത്താനും ധാരണയായി. ഭേദഗതികള്‍ അടുത്ത വാര്‍ഷിക ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യും.
സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകള്‍ക്ക് നല്‍കാനും തീരുമാനമായിട്ടുണ്ട്.
'അമ്മ'യില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രധാന്യം വേണമെന്ന് ആവശ്യപ്പെട്ട് നടിമാരായ പാര്‍വതി, രേവതി, രമ്യ നമ്പീശന്, റിമ കല്ലിങ്കല്‍ എന്നിവര്‍ രംഗത്തു വന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അമ്മ നേതൃത്വത്തിന് ഇവര്‍ കത്തു നല്‍കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കായി അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ കളക്ടീവും താരസംഘടനയിലെ ആണ്‍മേല്‍ക്കോയ്മക്കെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. നടിക്കെതിരായ ആക്രമണത്തോടെയാണ് സ്ത്രീകളുടെ പരാതി പരിഹരിക്കാന്‍ സമിതി വേണമെന്ന ആവശ്യത്തിന് ശക്തിയേറിയത്.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം