• 29 Jan 2020
  • 11: 20 PM
Latest News arrow

മഴ കുറഞ്ഞു; പ്രധാന അണക്കെട്ടുകളില്‍ ശേഷിക്കുന്നത് 12% വെള്ളം; വൈദ്യുതോല്‍പാദനം കുറയ്ക്കും

ഇടുക്കി: കേരളത്തിലെ പ്രധാനപ്പെട്ട വൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന അണക്കെട്ടുകളില്‍ ജലനിരപ്പ് വലിയ തോതില്‍ കുറഞ്ഞു. വൈദ്യുത ബോര്‍ഡിന്റെ ഗ്രൂപ്പ് ഒന്നില്‍ പെടുന്ന അണക്കെട്ടുകളായ ഇടുക്കി, ഇടമലയാര്‍, പമ്പ, ഷോളയാര്‍ ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. സംഭരണശേഷിയുടെ പന്ത്രണ്ട് ശതമാനം ജലം മാത്രമാണ് അണക്കെട്ടുകളില്‍ അവശേഷിക്കുന്നത്. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും പകുതിയായി കുറഞ്ഞിട്ടുണ്ട്. 

പ്രതീക്ഷിച്ച രീതിയിലുള്ള മഴ ഈ വര്‍ഷം കിട്ടാത്തതാണ് വെള്ളം കുറയാന്‍ കാരണം. വെള്ളം കുറഞ്ഞതിനാല്‍ വൈദ്യുതോല്‍പാദനം കുറയ്ക്കാന്‍ വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനം എടുത്തിരിക്കുകയാണ്.