• 28 Feb 2021
  • 05: 39 PM
Latest News arrow

ശതാബ്ദി നിറവില്‍ വിപ്ലവനായിക

തിരുവനന്തപുരം: ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മയ്ക്ക് ഇന്ന് 100-ാം പിറന്നാള്‍. ആലപ്പുഴ ഓഡിറ്റോറിയത്തില്‍ ജന്മശതാബ്ദി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 
കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍  അംഗമായിരുന്ന കെ ആര്‍ ഗൗരിയമ്മ ചരിത്രപ്രധാനമായ ഭൂപരിഷ്‌കരണ നിയമമടക്കം നിയമസഭയില്‍ അവതരിപ്പിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്ത വ്യക്തിയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം സിപിഎമ്മില്‍ നിന്നും അച്ചടക്ക നടപടി നേരിട്ട് പുറത്തുവന്നപ്പോള്‍ ജെഎസ്എസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കേരള രാഷ്ട്രീയത്തില്‍ തന്റെ നിലപാട് ഉറപ്പിച്ച അവര്‍ പിന്നീട് യുഡിഎഫിന്റെ ഭാഗമാവുകയും ചെയ്തു. എകെആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിലും മന്ത്രിയായി പ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.