• 19 Sep 2019
  • 12: 23 AM
Latest News arrow

സ്വര്‍ണവില റെക്കോര്‍ഡില്‍; പവന് 25,440 രൂപ

കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3180 രൂപയായി. പവന് 320 രൂപ ഉയര്‍ന്ന് 25,440 രൂപയായി. രാജ്യാന്തര വിപണിയിലും സ്വര്‍ണവില കുത്തനെ കൂടി. 

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണവില കുതിച്ചുകയറിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ അവലോകന യോഗത്തില്‍ പലിശ നിരക്കില്‍ കുറവ് വരുത്തിയില്ലെങ്കിലും അടുത്ത മാസം പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. 

ഇന്നലെ ഗ്രാമിന് 3,140 രൂപയായിരുന്നു സ്വര്‍ണ നിരക്ക്. പവന് 25,120 രൂപയും. 2019 ഫെബ്രുവരി 20 നാണ് ഇതിന് മുന്‍പ് സ്വര്‍ണത്തിന് ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ നിരക്ക്.