• 19 Sep 2019
  • 12: 30 AM
Latest News arrow

പരിക്കേറ്റ ഓപ്പണർ ശിഖർ ധവാൻ ലോകകപ്പിൽ നിന്ന് പുറത്ത്

ലണ്ടന്‍: ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിന്ന് പുറത്ത്.

ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ ഇടതു കൈവിരലിന് പൊട്ടലേറ്റ താരത്തിന് വിശ്രമം നല്‍കിയ ടീം മാനേജ്മെന്‍റ് , മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം സ്ഥിതി വിലയിരുത്താം എന്ന തീരുമാനത്തിലായിരുന്നു. സെമിയിലെങ്കിലും ധവാന് കളിക്കാനാകുമെന്നാണ് ടീം മാനേജ്മെന്‍റ് കരുതിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ പരിക്ക് ലോകകപ്പിന് മുമ്പ് ഭേദമാകില്ലെന്ന് ഉറപ്പായതോടെയാണ് ധവാന് പൂര്‍ണവിശ്രമം നല്‍കാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ചത്.

ഇംഗ്ലണ്ടിലെത്തിയ സ്റ്റാന്‍ഡ് ബെെ താരമായ ഋഷഭ് പന്ത് പകരക്കാരനായി ടീമിലെത്തും. ഇക്കാര്യങ്ങള്‍ ടീം മാനേജ്മെന്‍റ് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ പാറ്റ് കമ്മിൻസിന്‍റെ കുത്തിയുയര്‍ന്ന പന്താണ് ശിഖർ ധവാനെ പരിക്കേല്‍പ്പിച്ചത്. ഇതിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫര്‍ഹാര്‍ട്ട് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് വേദന വകവെയ്ക്കാതെ കളിച്ച ശിഖര്‍ ധവാൻ സെഞ്ചുറിയും നേടി. എന്നാല്‍ ഫീല്‍‍ഡിംഗിന് ഇറങ്ങിയിരുന്നില്ല.

ശിഖർ ധവാന് പകരം ഓപ്പണര്‍ സ്ഥാനത്ത് എത്തിയ കെ എല്‍ രാഹുല്‍ പാക്കിസ്ഥാനെതിരെ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു.