• 19 Sep 2019
  • 12: 22 AM
Latest News arrow

ബിനോയ് കോടിയേരിക്കെതിരെയുളള പരാതി അന്വേഷിക്കാന്‍ മുംബൈ പോലീസ് കണ്ണൂരില്‍

കണ്ണൂര്‍: ബിനോയ് കോടിയേരിക്കെതിരായുള്ള യുവതിയുടെ പരാതി അന്വേഷിക്കാന്‍ മുംബൈ പോലീസ് കണ്ണൂരിലെത്തി. എസ്.ഐ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് അന്വേഷണത്തിനായെത്തിയത്. ഇവര്‍ എസ്പിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. 

ബിനോയ്ക്ക് എതിരായ പരാതിയിൽ യുവതി നൽകിയിരുന്നത് തലശ്ശേരിയിലെ തിരുവങ്ങാട്ടുള്ള വിലാസമാണ്. ഈ വിലാസം തേടിയാണ് മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തിയിരിക്കുന്നത്. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയിരിക്കുന്നത്. 

അതേസമയം മുംബൈ പൊലീസ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി. ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ വച്ചാണു മൊഴിയെടുക്കുക്കുന്നത്. ബിനോയ് കോടിയേരിയെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. 
കേസിലെ എഫ്‌ഐആര്‍ മുംബൈ പോലീസ് അന്ധേരി കോടതിയില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴിയെടുത്തശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിക്കു സാധ്യതയുണ്ടെന്നാണ് സൂചന. 

വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന ബിഹാര്‍ സ്വദേശി പരാതി നല്‍കിയത്. 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.